ബി ജെ പി യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സന്തോഷിനാകുമോ?

0
29

ഗ്രൂപ്പിസം ശക്തമായ സംസ്ഥാന ബി ജെ പി യെ ഐക്യപ്പെടുത്താൻ ബി എൽ സന്തോഷ് എത്തുന്നു. ജനുവരി 15 ന് കേരളത്തിലെത്തുന്ന സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ഒറ്റയ്ക്ക് ചർച്ച നടത്തും. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

കേരളത്തിലെ സംഘടനാ സാഹചര്യം നന്നായി അറിയുന്ന വ്യക്തിയാണ് ബി എൽ സന്തോഷ്. മുൻപ് സഹസംഘടനാ സെക്രട്ടറിയായിരുന്നപ്പോൾ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു. അതേസമയം ബി എൽ സന്തോഷിന്റെ വരവിനെ സംശയത്തോടെയാണ് ശോഭാ സുരേന്ദ്രൻ പക്ഷം കാണുന്നത്. കാരണം ബി എൽ സന്തോഷിന് വി. മുരളീധരപക്ഷത്തോട് അനുഭാവം ഉണ്ടെന്ന വിമർശനം നേരത്തെ തന്നെ ശോഭാ സുരേന്ദ്രൻ പാർട്ടിക്കുള്ളിൽ ഉയർത്തിയിട്ടുണ്ട്.