കുവൈത്തിൽ അടിയന്തര സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ്

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ അടിയന്തിര സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടി കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിന്റെ തലക്കെട്ടായിരുന്നു
“നമ്മുടെ രാജ്യം അപകടത്തിലാണ്!” എന്നത്. കുവൈത്തിലെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ഇത് പ്രസിദ്ധീകരിച്ചു. മൂന്ന് നിർദേശങ്ങളാണ് ആണ് ഇതിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.
സ്വകാര്യമേഖലയ്ക്ക് ശക്തമായ പങ്ക് നൽകണം, വരാനിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളിൽ ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുകയും അതിന്റെ പങ്ക് നിറവേറ്റാൻ അനുവദിക്കുകയും ചെയ്യണം, അതോടൊപ്പം കുവൈത്തിന്റെ പരമാധികാര ഫണ്ടുകളുടെ പരിരക്ഷ ഉറപ്പാക്കുകയും വേണം. അവസാനമായി പ്രവാസി തൊഴിൽ ശക്തി കുറയ്ക്കുന്നതിലൂടെ ജനസംഖ്യാപരമായ പുനസംഘടന നടത്തുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വിപുലവും വിശദവുമായ രേഖയാണ്
കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പുറത്തിറക്കിയത്. ഇതിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു.സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വിതരണം ചെയ്യണമെന്നും, സാമ്പത്തിക പ്രവർത്തനങ്ങൾ, തപാൽ മേഖല, വിമാനത്താവളം മുടങ്ങി എല്ലാ മേഖലകളിലേക്കും സർക്കാർ നിയന്ത്രണം വ്യാപിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.