പൊതുമരാമത്ത് മന്ത്രി റോഡുകളുടെ നാശനഷ്ട റിപ്പോർട്ട് അഴിമതി വിരുദ്ധ അതോറിറ്റിക്ക് സമർപ്പിച്ചു

0
22

കുവൈറ്റ് സിറ്റി: കുവൈത്തിലെ റോഡുകൾ മഴകിൽ തകർന്നത് സംബന്ധിച്ചും ഭാവി പ്രോജക്ടുകളില്‍ ഡ്രെയിനേജ് ശൃംഖലയുടെ രൂപകൽപ്പന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കുവൈറ്റ് പൊതുമരാമത്ത് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ)ക്ക് റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടിലെ സാങ്കേതിക ശുപാര്‍ശകളെക്കുറിച്ച് അല്‍ ഫാരിസും മുനിസിപ്പല്‍കാര്യ സഹമന്ത്രിയും അംഗീകാരം നല്‍കിയതായി മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ അജ്മി പറഞ്ഞു. 2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ച റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ റോഡുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചതെന്നും അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമാണെന്നും അല്‍ അജ്മി കൂട്ടിച്ചേര്‍ത്തു.