കുവൈത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച് ബംഗ്ലാദേശ് അംബാസഡർ

0
20

കുവൈത്ത് സിറ്റി: രാജ്യത്തിന് അകത്തും പുറത്തുമായി റെഡ് ക്രോസ് സൊസൈറ്റി വഴി കുവൈത്ത് നടത്തുന്ന മാനുഷിക ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബംഗ്ലാദേശ് അംബാസഡർ എം.ഡി ആഷിക് ഉസ്മാൻ. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയർമാൻ ഡോ. ഹെലാൽ അൽ സെയറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾക്ക് ഇരയായവർക്കും ദരിദ്രർക്കും അകമഴിഞ്ഞ സഹായമാണ് കുവൈത്ത് നൽകിവരുന്നത്. ബംഗ്ലാദേശിന് വേണ്ടിയും കെ ആർ സി എസ് ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ റോഹിംഗ്യൻ മുസ്‌ലിം അഭയാർഥികൾക്ക് നൽകിയ സഹായങ്ങളെ കുറിച്ച്
എടുത്തുപറയാനും അദ്ദേഹം മറന്നില്ല.