ലഖ്നൗ: ഡൽഹിയിലെ നിർഭയ കേസിന് സമാനമായി യുപിയിലെ ബദൗനിൽ അതിക്രൂര പീഡനത്തിന് ഇരയായി സ്ത്രീ കൊല്ലപ്പെട്ടു. 50 വയസുകാരിയായ സ്ത്രീയാണ് ക്ഷേത്രത്തിൽ വെച്ച്കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ഞായാറാഴ്ച ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ പിന്നീട് മടങ്ങി വന്നില്ല.ഞായറാഴ്ച രാത്രി 12 ഓടെ കാറിലെത്തിയ രണ്ട് പേർ സ്ത്രീയെ റോഡിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റുമാർട്ടത്തിൽ ഇവർ അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി.സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ്ഗു ദണ്ഡ്രു കയറ്റിയതിൻ്റെ സാരമായ പരിക്കുകൾഉണ്ട്.. സ്ത്രീയുടെ വാരിയെല്ലുകളും കാലുകളും തകർന്ന നിലയിലാണ്.കരളിൽ ഏതോ മാരക വസ്തു ഉപയോഗിച്ച് മർദ്ദിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.
യുപിയിൽ ബദൗൺ ജില്ലയിലെ ഉഗൈട്ടി സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരി അടക്കം മറ്റ് രണ്ട് പേർക്കെതിരെ പോലീസ് എഫ്ഐഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ പോലീസ് കൃത്യമായി ഇടപെട്ടില്ല എന്ന തരത്തിൽ സ്ത്രീ യുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
2014ൽ ബദൗനിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന്മ രത്തില്‍ കെട്ടിത്തൂക്കിയ സംഭവം ഏറെ വിവാദമായിരുന്നു..