കുവൈത്ത് സിറ്റി: ജിസിസി അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ഗൾഫ് റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജൂൺ 1 മുതൽ ഡിസംബർ 2 വരെയുള്ള കാലയളവിൽ കൺസൾട്ടന്റിനെ തിരഞ്ഞെടുക്കണം. ഗൾഫ് റെയിൽവേ ട്രാക്കിന്റെ രൂപകൽപ്പനയ്ക്ക് നിശ്ചയിച്ച സമയം ഡിസംബർ 2 മുതൽ 2023 ഓഗസ്റ്റ് 2 വരെയാണ്. അതായത് 20 മാസക്കാലം.
2025 ന്റെ ആദ്യ പാദത്തിൽ വിദേശ നിക്ഷേപകന്റെ നിർമാണ ഘട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ റിപ്പോർട്ട് അനുസരിച്ച്
പദ്ധതി നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ കൃത്യമായി പാലിക്കുന്നതിനായി, മുനിസിപ്പൽ കൗൺസിലിൽ നിന്ന് തീരുമാനങ്ങൾ ത്വരിതഗതിയിൽ പുറപ്പെടുവിക്കണം. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ തർക്കങ്ങൾ എല്ലാം പരിഹരിച്ച് ദുരിതബാധിതർക്ക് പകരം സംവിധാനം നൽകണം. പ്രധാനമായും 13 കൃഷിസ്ഥലങ്ങൾ ആണ് ഏറ്റെടുക്കേണ്ടി വരുന്നത് ഇവർക്ക് തക്കതായ നഷ്ടപരിഹാരം നൽകണം
സഹകരണ കൗൺസിലിന്റെ രാജ്യങ്ങളുടെ കരാറിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് ട്രാക്കിന്റെ ഘട്ടം നടപ്പിലാക്കുന്നതിനാണ് മുൻഗണന, മറ്റ് ട്രാക്കുകൾ പിന്നീടുള്ള സമയത്ത് ആരംഭിക്കുമെന്നും പദ്ധതി നടപ്പിലാക്കുക പൊതു, സ്വകാര്യ പങ്കാളിത്തത്തിലായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
റെയിൽവേ ട്രാക്കുകൾ രാജ്യത്തിന്റെ തെക്ക് നിന്ന് സൗദി അറേബ്യയുടെ അതിർത്തികളിൽ നിന്ന്
ആരംഭിക്കും. നുവൈസീബ് പ്രദേശത്ത് നിന്ന് ആരംഭിച്ച് അൽ ഫർവാനിയ ഗവർണറേറ്റിൽ അവസാനിക്കുന്ന 4 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. സ്റ്റോറേജ്, ലോഡിംഗ്, പാസഞ്ചർ, മെയിന്റനൻസ് സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 111 കി.മി ദൈർഘ്യമുണ്ട്. 603 ദശലക്ഷം ദിനാറാണ് ചെലവ് കണക്കാക്കുന്നത്.