വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കും

0
17

തിരുവനന്തപുരം : സ്വന്തമായി ഒരു മെഡിക്കൽ കോളേജ് എന്ന വയനാട് ജില്ലയുടെ ആവശ്യം യാഥാർത്ഥ്യമാകുന്നു. ജില്ലയിൽ സ്വന്തം നിലയ്ക്ക് സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ ധാരണയായി.വയനാട് ജില്ലയില്‍ ഡി എം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം നേരത്തെ സർക്കാർ മുൻപിൽ ഉണ്ടായിരുന്നു.
ഇത് പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിൻറെ ഉടമസ്ഥരായ ഡി എം എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് പരിഗണിച്ചാണ് ജില്ലയിൽ സ്വന്തമായി മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സർക്കാർ തീരുമാനിച്ചത്. മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഞാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.