കുവൈത്ത് സിറ്റി: വീട്ടുടമസ്ഥൻ നൽകിയ പരാതിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വാടക വീട്ടിൽ ഇരുന്ന് മദ്യപിച്ച ഇന്ത്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി നിയമനടപടികൾ സ്വീകരിക്കും.
ഹവല്ലി ഗവർണറേറ്റിലെ വാടക കെട്ടിടങ്ങളിൽ ഒന്നിൽ താമസിക്കുന്നയാൾ അസ്വാഭാവികമായി പെരുമാറുന്നുവെന്ന് കാണിച്ചാണ് ആഭ്യന്തരവകുപ്പിലെ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന ഇന്ത്യൻ വംശജനെ പിടികൂടുകയായിരുന്നു.