പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിന് “പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി “യുമായി സംസ്ഥാന സർക്കാർ

0
34

പ്രവാസികൾക്കായി “പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി ” എന്ന പേരിൽ പ്രത്യേക ആരോഗ്യ ഇൻഷുറൻസുമായി സംസ്ഥാന സർക്കാർ. വിദേശങ്ങളിൽ അധിവസിക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. ഇതിൽ അവർക്ക് ഒരു കൈത്താങ്ങായാണ് സർക്കാർ നോർക്ക വഴി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാൻ പോകുന്നത്. പ്രവാസികളും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങളുമാണ് ഈ ആരോഗ്യ ഇന്‍ഷൂറന്‍സിൻ്റെ പരിധിയിൽ വരുക. എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.og എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്സ് അഭ്യർത്ഥിച്ചു .