കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
33

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പങ്കെടുത്തത്. പാലങ്ങൾ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചതിനു ശേഷം രാവിലെ 9.30ന് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ മേൽപ്പാലവും തുറന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

2017 ഡിസംബറിലാണ് വൈറ്റില പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ മറികടന്ന് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന് നല്‍കിയ വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.