കുവൈത്ത് സിറ്റി: കുവൈത്ത് നീതിന്യായ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കാൻ മന്ത്രി നവാഫ് അൽ യാസിൻ ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സർക്കാർ ജോലികളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. വിദേശീയരായ ജീവനക്കാർക്ക് പകരം തദ്ദേശിയരെ നിയമിക്കുന്നതിന് വേണ്ടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളിലും മേഖലയിലുമുള്ളവരുടെ പട്ടിക തയ്യാറാക്കാൻ നവാഫ് അൽ യാസിൻ ഉത്തരവിട്ടത്. ധനകാര്യ – ഭരണ വിഭാഗത്തിന് പേര് വിവരങ്ങൾ നൽകണം. വരുന്ന വ്യാഴാഴ്ചയ്ക്കകം വിവരം കൈമാറണമെന്നാണ് ഉത്തരവിൽ പറയുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാർ ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കണമെന്ന സംസ്ഥാന സിവിൽ സർവീസ് കമ്മീഷൻ്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Home Middle East Kuwait സ്വദേശിവത്കരണം: നീതിന്യായ മന്ത്രാലയത്തിലെ മുഴുവൻ പ്രവാസി ജീവനക്കാരുടെയും പട്ടിക തയ്യാറാക്കുന്നു