ഒമാനിൽ പുതിയ നോട്ടുകൾ

0
29

ഒമാൻ സെൻട്രൽ ബാങ്ക്​ പുതിയ ആറ്നോട്ടുകൾ കൂടെ പുറത്തിറക്കി. 20, 10 ,5, 1 റിയാൽ നോട്ടുകളും 100 ൻ്റെയും 500 ൻ്റെയും ബൈസ നോട്ടുകളും ആണ് പുറത്തിറക്കിയത്​. പുതിയ നോട്ടുകൾ ജനുവരി 11 മുതൽ വിനിമയത്തിന്​ ലഭ്യമാകും.

ഇതിൽ ചില നോട്ടുകളിൽ സുൽത്താൻ ഹൈതമി​ൻറ ചിത്രം പതിച്ചിട്ടുണ്ട്​. കഴിഞ്ഞ ജൂലൈയിൽ അമ്പത്​ റിയാലി​െൻറ പുതിയ നോട്ട്​ പുറത്തിറക്കിയിരുന്നു.
ഒമാനി നോട്ടുകളുടെ ആറാമത്​ പുറത്തിറക്കലായിരുന്നു ഇത്. പുതിയ നോട്ടുകൾ ഇറക്കുന്നത് ഇതോടെ പൂർത്തിയായതായി സെൻട്രൽ ബാങ്ക്​ അറിയിച്ചു.

പുതിയ നോട്ടുകൾക്ക്​ അനുസരിച്ച്​ എ.ടി.എമ്മുകളും സി.ഡി.എമ്മുകളും ഒരുക്കുന്നതിന്​ ബാങ്കുകളുമായി ചേർന്ന്​ പ്രവർത്തിച്ച്​ വരുന്നതായും സെൻട്രൽ ബാങ്ക്​ അറിയിച്ചു.