പാലക്കാട് ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ച സംഭവം വിവാദമാകുന്നു

0
30

പാ​ല​ക്കാ‌​ട്: പാലക്കാട് നഗര സഭയിലെ ജയ് ശ്രീറാം ബാനർ വിവാദത്തിന് ശേഷം വീണ്ടും പ്രകോപനവുമായി ബിജെപി. ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​ പ​താ​ക സ്ഥാപിച്ചതാണ് പുതിയ വിവാദത്തിന് തിരി തെളിച്ചത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക കൂ​ട്ടി​ക്കെ​ട്ടി​യ​ത് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇത് അ​ഴി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തെ തു‌​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഗാ​ന്ധി പ്ര​തി​മ​ക്ക് സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്ത് ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ തദ്ദേശ  വീണ്ടും ഭൂരിപക്ഷം ലഭിച്ചതിനെതുടർന്ന് പാലക്കാട് നഗരസഭകെട്ടിടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. പിന്നീട് നാല് പേരും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു