റെസിഡൻസി പുതുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ചു

0
23

കുവൈത്ത് സിറ്റി: വിസ കാലാവധി പുതുക്കാൻ ആവാതെ വിദേശത്ത് കുടുങ്ങിപ്പോയ 46 % അധ്യാപകരുടെ കാലഹരണപ്പെട്ട വിസ പുതുക്കി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ മേഖലകളിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് മേഖലയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. വിവരങ്ങൾക്കും മാർഗനിർദേശത്തിനുമായി ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിക്ക് സമർപ്പിച്ചു.

12 പ്രത്യേക വിഷയങ്ങളിലായി 321 പുരുഷ-വനിതാ അധ്യാപകരുണ്ട്. ഇവരെ ഒഴിവാക്കാൻ കഴിയില്ലെന്നും ആയതിനാൽ അവരുടെ റെസിഡൻസി വിസ പുതുക്കണമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അതേസമയം, 372 അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്നും ഇവർക്ക് പകരം കുവൈത്ത് സ്വദേശികളായ അധ്യാപകരെ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച് റസിഡൻസി പുതുക്കി നൽകേണ്ട വിഷയങ്ങളും അധ്യാപകരുടെ എണ്ണവും ഇപ്രകാരമാണ്:
ബയോളജിയിൽ വിദഗ്ധരായ 19 അദ്ധ്യാപകർ, ശാരീരിക വിദ്യാഭ്യാസത്തിൽ 35, സംഗീത വിദ്യാഭ്യാസത്തിൽ 19, ജിയോളജിയിൽ നാല്, കലയിലും രൂപകൽപ്പനയിലും 16, ഗണിതശാസ്ത്രത്തിൽ 91, ശാസ്ത്രത്തിൽ 28, തത്ത്വചിന്ത വിഷയത്തിൽ 17,
ഭൗതികശാസ്ത്രത്തിൽ 6, രസതന്ത്രത്തിൽ 24, ഇംഗ്ലീഷ് ഭാഷയിൽ 53, ഫ്രഞ്ച് ഭാഷയിൽ 7, സംഗീത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷിനും സാങ്കേതിക ഉപദേഷ്ടാക്കൾ. 234 പുരുഷന്മാരും 87 വനിതയ്ക്കും ഉൾപ്പെടെ 321 അധ്യാപകരെ നിലനിർത്തണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.

റസിഡൻസി പുതുക്കി നൽകാത്ത അധ്യാപകരുടെ വിവരങ്ങൾ:
കമ്പ്യൂട്ടർ അധ്യാപകർ 34, ശാരീരിക വിദ്യാഭ്യാസം 4, മനശാസ്ത്രത്തിൽ 3 , തത്ത്വചിന്തയിൽ 5, ശാസ്ത്രത്തിൽ 12, അലങ്കാരത്തിൽ 1, രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും 4 വീതം, ഇലക്ട്രോണിക്സ് 17 അധ്യാപകർ. ഇംഗ്ലീഷ് ഭാഷയിലെ 34 വനിതാ അധ്യാപകർ, അറബി ഭാഷയിൽ 113 പുരുഷ-വനിതാ അധ്യാപകർ, ഫ്രഞ്ച് ഭാഷയിൽ 3 അധ്യാപകർ, ഇസ്ലാമിക വിദ്യാഭ്യാസത്തിലെ സാങ്കേതിക ഉപദേഷ്ടാക്കൾ, ഒരു ലൈബ്രേറിയൻ തുടങ്ങി 372 അധ്യാപകരുടെ റസിഡൻസി പുതുക്കി നൽകരുതെന്ന് പൊതു വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ നിർദ്ദേശിച്ചു.