കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

0
32

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചു, പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബ അമീറിന് രാജിക്കത്ത് നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് പാർലമെൻറും സർക്കാരും തമ്മിൽ തുടരുന്ന അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിക്ക് ഇന്നലെ രാജിക്കത്ത് നൽകിയിരുന്നു. രൂപീകരിച്ച് ഒരു മാസം തികയുന്നതിനു മുൻപാണ് കുവൈത്ത് മന്ത്രിസഭ രാജി വച്ചത്. 50 അംഗ പാർലമെൻറിൽ 38 അംഗങ്ങളുമായി പ്രതിപക്ഷത്തിന് ആണ് മുൻതൂക്കം. ആയതിനാൽ തന്നെ പുതുതായി രൂപീകരിക്കുന്ന സർക്കാറും പാർലമെൻ്റും തമ്മിലുള്ള ബന്ധം സുഖമമായിരിക്കാൻ സാധ്യത വളരെ കുറവാണ്.

പാർലമെൻറ്മായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മന്ത്രിസഭ രാജിവച്ചേക്കും എന്ന വാർത്തകൾ ഏതാനും ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നിലവിലെ മന്ത്രിസഭ ചുമതലകളില്‍ തുടരും.

പ്രധാനമന്ത്രി സബ അൽ ഖാലിദ് അൽ സബയെ ചോദ്യംചെയ്യുമെന്ന് 38 എംപിമാർ അറിയിച്ചതിനെതുടർന്ന് കഴിഞ്ഞ ബുധനാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടുനിന്നിരുന്നു.പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള പ്രമേയം എംപിമാരായ ബദർ അൽ ദഹൂം, തമർ അൽ സുവൈറ്റ്, ഖാലിദ് അൽ മോനെസ് എന്നിവരാണ് മുന്നോട്ടുവച്ചത്. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 98 അനുസരിച്ച്
സർക്കാർ രൂപവത്കരണത്തിന് ശേഷം, ഓരോ മന്ത്രാലയവും അതിന്റെ കാര്യപരിപാടി ദേശീയ അസംബ്ലിക്ക് സമർപ്പിക്കുകയും നിയമസഭയ്ക്ക് ഉചിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം.” എന്നാൽ ഇത് പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നതാണ് പ്രധാന ആരോപണം.

പ്രധാനമന്ത്രി ഉൾപ്പെടെ ഏത് മന്ത്രിക്കും എതിരെ പ്രമേയം അവതരിപ്പിക്കാൻ എംപിമാർക്കുള്ള അവകാശം ഉപയോഗപ്പെടുത്തിയിരുന്നു പ്രതിപക്ഷനീക്കം. പ്രമേയം മുന്നോട്ട് പോയാൽ മന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തും ഈയൊരു സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്. ഒരു വലിയ പുനഃസംഘടനയ്ക്ക് ഒടുവിൽ മുൻപത്തെ
മന്ത്രിസഭയിലെ 16 മന്ത്രിമാരിൽ നിന്ന് ആറു പേരെ മാത്രം ഉൾപ്പെടുത്തി കഴിഞ്ഞ ഡിസംബർ 14 നായിരുന്നു മന്ത്രിസഭ രൂപീകരിച്ചത്.