സർക്കാർ നിലപാടിന് വിരുദ്ധമായി കുവൈത്തിൽ വിദേശ സ്കൂളിൽ പരീക്ഷ

0
18

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്തേണ്ട എന്ന സർക്കാർ തീരുമാനത്തിന് വിരുദ്ധമായി വിദേശ സ്കൂൾ വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ നടത്തുന്നു. ഇതിനെതിരെ വിദ്യാർഥികളുടെ മാതാപിതാക്കൾ രംഗത്തുവന്നുകഴിഞ്ഞു. പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികളുടെ ഗ്രേഡുകൾ കുറയ്ക്കുമെന്ന സ്കൂൾ അധികൃതരുടെ നിലപാടാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നിലവിലെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷയെഴുതാനായി പോകുന്ന കുട്ടികൾ കൊറോണ വൈറസ് ബാധിതരാകാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നല്ലൊരു ശതമാനം കുട്ടികളും കളും ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ഒപ്പമാണ് സ്കൂളിലേക്ക് എത്തുന്നത്. നിലവിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലും പരിസരങ്ങളിലും ഒത്തു കൂടുന്നതോടെ കൊറോണ വ്യാപിക്കാൻ ഇടയുണ്ടെന്നും പല രക്ഷിതാക്കളും ചൂണ്ടിക്കാട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും ഇതിന് വിരുദ്ധമായി സ്‌കൂള്‍ പെരുമാറുന്നതില്‍ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.