റോഡ്കളുടെ അറ്റകുറ്റ പണികൾക്കായി 15 ദശലക്ഷം ദിനാർ അനുവദിച്ചു.

0
10

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റ് കളിലെയും ആഭ്യന്തര റോഡുകളുടെ അറ്റകുറ്റപണികൾക്കായി മിനിസ്ട്രി ഓഫ് വർക്സ് കരാറുകളിൽ ഏർപ്പെടുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് 3 കരാറുകളിൽ ആണ് മന്ത്രാലയം ഒപ്പുവെയ്ക്കുക. റോഡുകളുടെ പരിപാലനത്തിനും അറ്റകുറ്റപണികൾക്കുമായി 15 ദശലക്ഷം ദിനാർ അനുവദിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏതാനും ദിവസങ്ങൾക്കകം നിയന്ത്രണ,ഓഡിറ്റ് വിഭാഗം മന്ത്രി ഡോ. റാണ അൽ ഫാരിസിന് ആവശ്യമായ രേഖകൾ സമർപ്പിക്കുമെന്നാണ് വിവരം .