പുതിയ സർക്കാർ രൂപീകരണം മാർച്ച് മാസത്തോടെ

0
23

കുവൈത്ത് സിറ്റ്: പാർലമെൻറ്മായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജിവച്ച് ഒഴിഞ്ഞ പ്രധാനമന്ത്രി
ഷെയ്ഖ് സബ അൽ ഖാലിദിനെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി വളരെ വേഗം പുനർനിയമനം നടത്തുമെന്ന് അൽ – ഖബാസ് റിപ്പോർട്ട് ചെയതു. ഇതിന് ശേഷം പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതിന് ആവശ്യമായ കൂടിയാലോചനകളും ചർച്ചകളും അദ്ദേഹം ആരംഭിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ഉണ്ടായ വിവാദങ്ങളുടെ സാഹചര്യത്തിൽ അടുത്ത മാർച്ചിൽ പ്രഖ്യാപിക്കാനിരിക്കുന്ന മൂന്നാമത്തെ സർക്കാരിലെ അംഗങ്ങളെ അൽ ഖാലിദ് സമയമെടുത്തായിരിക്കും
തീരുമാനിക്കുകയെന്നും റിപ്പോർട്ടുണ്ട്.

പാർലമെൻറിലെ ഭൂരിപക്ഷ തീരുമാനത്തോടുള്ള സർക്കാരിൻറെ പ്രതികരണമായിരുന്നു രാജിയിൽ എത്തിച്ചത്. പുതുതായി രൂപീകരിക്കുന്ന സർക്കാരും പാർലമെൻറ് തമ്മിലുള്ള ബന്ധം ഏതു വിധേന ആയിരിക്കും എന്നതിൻ്റെ സംക്ഷിപ്ത രൂപമാണ് ഇക്കഴിഞ്ഞ സംഭവവികാസങ്ങൾ.

സർക്കാറിനെതിരായ പ്രസ്താവനയിൽ ഒപ്പിട്ട പ്രതിനിധികൾ അൽ-ഖബാസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞത്, പന്ത് ഇപ്പോൾ സർക്കാരിൻ്റെ കോർട്ടിലാണ്, ദേശീയ അസംബ്ലിയുമായുള്ള സഹകരണം ഗൗരവപൂർവ്വം തെളിയിക്കണം. തിരഞ്ഞെടുപ്പ് ഭേദഗതി ചെയ്യുന്ന ഫയലിൽ നടപടി വേണം. ഇതുവരെ സർക്കാർ നടത്തിയ പ്രസ്താവനകൾ ഒന്നും തൃപ്തികരമല്ല. പ്രസ്ഥാനങ്ങളുടെ കാലം അതിക്രമിച്ചതായും. ഇനി
ആവശ്യമുള്ളത് യഥാർത്ഥവും ഗൗരവമേറിയതുമായ പ്രവർത്തനങ്ങൾ ആണെന്നും എംപിമാർ പറഞ്ഞു.’

പാർലമെന്റും സർക്കാരും തമ്മിലുള്ള സഹകരണത്തിന്റെ മാനദണ്ഡമാണ് പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂരിപക ആവശ്യമെന്ന് എംപി സോർട്ട് അൽ-ദിഹാനി പറഞ്ഞു. ഈ ആവശ്യകതകൾ നിറവേറ്റാനുള്ള പ്രതിബദ്ധതയും സഹകരണവുമാണ് പ്രതീക്ഷിക്കന്നത്, അവർ സഹകരിക്കുന്നില്ലെങ്കിൽ എംപിമാരെന്ന നിലയിലുള്ള ഭരണഘടനാ അവകാശങ്ങൾ ഉപയോഗിക്കുമെന്ന മുന്നറിയിപ്പ് പ്രതിനിധികൾ നൽകുന്നുണ്ട്

പ്രതിനിധികളുമായുള്ള സഹകരണത്തിൽ അടുത്ത സർക്കാറിന്റെ വിശ്വാസ്യത അളക്കുന്നതിനുള്ള മാനദണ്ഡം നിയമങ്ങളും ജനകീയ ആവശ്യങ്ങളും നടപ്പാക്കുകയും അതിന്റെ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണെന്ന് എംപി ഫായിസ് അൽ ജംഹോറും പറഞ്ഞു.