കർഷകർക്കെതിരെ “എജൻസികളെ ” ഇറക്കി കേന്ദ്ര സർക്കാർ

0
18

ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ പാറ പോലെ ഉറച്ച് നിൽക്കുന്ന കർഷകരെ പേടിപ്പിക്കാൻ സ്ഥിരം നമ്പറുമായി കേന്ദ്ര സർക്കാർ. എൻഐ എയെയാണ് ആദ്യ ഘട്ടത്തിൽ രംഗത്തിറക്കിയത്. സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന ലോക് ഫലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബൽദേവ് സിംഗ് സിർസയെ ചോദ്യം ചെയ്യാൻ എൻ ഐ എ വിളിപ്പിച്ചു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവായ ഗുർപത് വാന്ദ് സിംഗ് പന്നുവിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകാൻ നിർദ്ദേശം.

കർഷക സമരം അട്ടിമറിക്കാനുള്ള ശ്രമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യം സുപ്രീം കോടതി വഴി ശ്രമിച്ചു. ഇപ്പോൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ശ്രമിക്കുകയാണെന്ന് കർഷക നേതാവ് ബൽ ദേവ് സിഗ് സിർ സ ആരോപിച്ചു. നിരവധി നേതാക്കളോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിർസ പറഞ്ഞു.

രാജ്യത്ത് ഭയത്തിന്റെയും നിയമരാഹിത്യത്തിന്റെയും സാഹചര്യം ഉണ്ടാക്കി, ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പന്നുവിനെതിരായ കേസ്. വിദേശ രാജ്യങ്ങളിൽ വലിയ ഫണ്ട് ശേഖരണം നടത്തി. ഇന്ത്യൻ എംബസികൾക്ക് മുന്നിൽ വലിയ പ്രകടനങ്ങൾ നടത്തുന്നുവെന്നും എഫ് ഐ ആറിൽ പറയുന്നു.