കുവൈത്ത് സിറ്റി: കുവൈത്തിൽ തീരത്തടിഞ്ഞ തിമിംഗലത്തിൻ്റെ ജഡം നീക്കം ചെയ്തു.പരിസ്ഥി വകുപ്പും ഫിഷർഷീസ് ഡിപ്പാര്‍ട്ട്‌മെന്റും കുവൈറ്റ് മുനിസിപ്പാലിറ്റിയും ചേർന്നാണ് തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തത് . വലിയ ക്രെയിൻ ഉപയോഗിച്ച് കടലിൽനിന്ന് ജഡം പൊക്കിയെടുത്ത് ട്രെയിലറിൽ കിടത്തിയാണ് ആണ് കൊണ്ടുപോയത്.
റോഡ് മാർഗം മുനിസിപ്പാലിറ്റിയുടെ അംഗാരയിലെ റിസേർച്ച് സെനറ്ററിലെക്കാണ് ജഡം കൊണ്ടുപോയത്.
കഴിഞ്ഞ ദിവസമാണ് ശുവൈഖ് പോർട്ടിന് സമീപം
20 അടിയോളം വലിപ്പമുള്ള ഭീമാകാരനായ തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്.