കുവൈത്ത് പാർലമെൻറ് ജനുവരി 19, 20 തീയതികളിൽ; പ്രധാനമന്ത്രിക്കെതിരായ പ്രമേയം പരിഗണിക്കും

0
15

കുവൈത്ത് സിറ്റി : ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം ജനുവരി 19-20 തീയതികളിൽ നടക്കാനിരിക്കുന്ന സാധാരണ പാർലമെന്റ് സമ്മേളനങ്ങളിലേക്ക് എംപിമാരെയും സർക്കാരിനെയും ക്ഷണിച്ചു. അജണ്ടയിൽ മുൻ സെഷന്റെ മിനിറ്റ്സ്,
പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിനെ ചോദ്യം ചെയ്യുന്നതിനായി എംപിമാരായ ബദർ അൽ ദഹൂം, ഖാലിദ് അൽ-ഒതൈബി, തമർ അൽ സുവൈറ്റ് എന്നിവർ സമർപ്പിച്ച പ്രമേയം, പരാതികളും നിവേദനങ്ങളും, ഇൻകമിംഗ് കത്തുകൾ എന്നിവ പരിഗണിക്കും

കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 98 അനുസരിച്ച് സർക്കാർ രൂപവത്കരണത്തിന് ശേഷം, ഓരോ മന്ത്രാലയവും അതിന്റെ കാര്യപരിപാടി ദേശീയ അസംബ്ലിക്ക് സമർപ്പിക്കുകയും നിയമസഭയ്ക്ക് ഉചിതമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാം.” എന്നാൽ ഇത് പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നതുൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ആണ് പ്രധാനമന്ത്രിക്കെതിരെ പ്രമേയം കൊണ്ടുവന്നത്.

പ്രധാനമന്ത്രി ഉൾപ്പെടെ ഏത് മന്ത്രിക്കും എതിരെ പ്രമേയം അവതരിപ്പിക്കാൻ എംപിമാർക്കുള്ള അവകാശം ഉപയോഗപ്പെടുത്തിയിരുന്നു പ്രതിപക്ഷനീക്കം. പ്രമേയം മുന്നോട്ട് പോയാൽ മന്ത്രിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തും ഈയൊരു സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവച്ചത്.