കുവൈത്ത് സിറ്റി: കുവൈത്തിലും അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടണിൽ നിന്ന് തിരിച്ചെത്തിയ രണ്ട് യുവതികൾക്കാണ് പുതിയ ഇനം കോവിഡ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് വിമാനത്താവളത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഇരുവരും നെഗറ്റീവ് ഫലം കാണിച്ചുവെങ്കിലും, കുവൈത്തിൽ എത്തിയ ശേഷം നടത്തിയ പിസിആർ പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് അറിയിച്ചു.
ഇരുവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായും, വീണ്ടും നടത്തിയ വിശദമായ ജനറ്റിക് പരിശോധനകിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ജനങ്ങൾ എല്ലാം കൂടുതൽ ശ്രദ്ധയോടെ കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു