PAM വെബ്സൈറ്റിന് മികച്ച പ്രതികരണം, ആദ്യ ആഴ്ച 1774 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കി

0
21

കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന്റെ (പാം) പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം 25,565 ഇടപാടുകൾ നടന്നതായി അൽ റായ് റിപ്പോർട്ട് ചെയ്തു. ലഭ്യമായ കണക്കുകൾ അനുസരിച്ച് , ജനുവരി 12ന് വെബ്സൈറ്റ് ആരംഭിച്ച് ആദ്യ ആഴ്ചയിൽ 1774 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കി.

127 വർക്ക് പെർമിറ്റുകൾ തൊഴിലാളികളുടെ മരണം മൂലമാണ് അവസാനിപ്പിച്ചത്. യാത്ര നിരോധനം മൂലം വിദേശത്ത് പെട്ടുപോവുകയും റസിഡൻസി കാലഹരണപ്പെടുകയും ചെയ്ത 561 പേരുടെ വർക്ക് പെർമിറ്റും അവസാനിപ്പിച്ചു.1086 പ്രവാസികൾക്ക് യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനു മുൻപായി എന്നന്നേക്കുമായി പെർമിറ്റ് റദ്ദാക്കി . അതേസമയം 10,461 പ്രവാസികൾക്ക് അവരുടെ വർക്ക് പെർമിറ്റ് പുതുക്കി ലഭിക്കുകയും ചെയ്തു

ഓൺലൈൻ സംവിധാനം ആരംഭിച്ചതിന് ശേഷം 24,639 കമ്പനികൾ ഇടപാടുകൾ നടത്തി . 523 ഇടപാടുകൾ വാഹന രജിസ്ട്രേഷനും, 720 ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും, രജിസ്റ്റർ ചെയ്ത 261 തൊഴിലാളികളുടെ സ്റ്റേറ്റ്മെൻറ്കളും അനുവദിച്ചു. 3,301 അക്കാദമിക് യോഗ്യത തെളിയിക്കുന്നതിനുള്ള അക്രഡിറ്റേഷൻ, ദേശീയ തൊഴിലാളികൾക്കായി 3,637 പുതുക്കൽ നോട്ടീസ്, 112 ദേശീയ ലേബർ രജിസ്ട്രേഷൻ നോട്ടീസ് തുടങ്ങി നിരവധി ഇടപാടുകളാണ് നടന്നത്

ക്രമേണ വൈവിധ്യമാർന്ന ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ വെബ്സൈറ്റ് എന്ന് PAM അധികൃതർ പറഞ്ഞു, ആവശ്യമായ സേവനങ്ങൾക്കും, ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും വെബ്‌സൈറ്റ് ആശ്രയിക്കാൻ
PAM അധികൃതർ ബിസിനസ്സ് ഉടമകളോട് അഭ്യർത്ഥിച്ചു.