നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്ത് സിഐഡി, എവിഡൻസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരുടെ പ്രയത്നഫലമായി നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ കുവൈറ്റ് സ്വദേശിയെ പിടികൂടി. വാഹയിൽ ഇന്ത്യൻ സ്വദേശിയുടെ വാഹനം മോഷ്ടിച്ചത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രായമായ വ്യക്തിയുടെ വാഹനം പെട്രോൾ പമ്പിൽ വച്ച് മോഷ്ടിച്ച കേസിലും, ഫാർമസി, പലചരക്ക് കട എന്നിവയ്ക്ക് സമീപം വാഹനം റണ്ണിങ് മോഡിൽ ഇട്ടിട്ട് പോകുന്നവരുടെ ഇവിടെ വാഹനങ്ങൾ മോഷ്ടിച്ച കേസിലും പ്രതിയാണ് ആണ് ഈ 30 വയസ്സുകാരൻ.

വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആണ് പ്രതി പിടിയിലായത്.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു