തോക്കുചൂണ്ടി പിതാവിനെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ ഇൽ

0
23

കുവൈത്ത് സിറ്റി: പിതാവിന് നേരെ തോക്ക് ചൂണ്ടി വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ. കുവൈത്ത് സ്വദേശിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽ സിയസ്സ റിപ്പോർട്ട് ചെയ്തു. ജാബർ അൽ അലിയിലെ വീട്ടിൽ വച്ചുണ്ടായ തർക്കത്തെതുടർന്ന് അന്ന് ഇയാൾ പിതാവിന് നേരെ തോക്കുചൂണ്ടുകയായിരുന്നു.

പിതാവ് പോലീസിനെ വിളിച്ചതറിഞ്ഞ ഇയാൾ തോക്കുമായി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പ്രദേശത്തെ പള്ളിക്കുള്ളിൽ ഒളിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ പള്ളിയിൽ ഒളിച്ചിരിക്കുകയായിരുന്നു യുവാവിനെ പിടികൂടി. അറസ്റ്റുചെയ്യുമ്പോൾ യുവാവ് പരസ്പരബന്ധമില്ലാതെ ആണ് സംസാരിച്ചിരുന്നത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.