1019 പുതിയ കൊറോണാ കേസുകൾ ; 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന . 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 1019 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 182024 ആയി. ഇന്ന് 5 കോവിഡ് മരണങ്ങൾ  റിപ്പോർട്ട് ചെയ്തു . 24 മണിക്കൂറിനിടെ 971 പേർ ഇന്ന് രോഗ മുക്തരായി എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.