കോവിഡ് വാക്സിനേഷൻ ; ഇതുവരെ നൽകിയത് 0.875 ശതമാനം പാർക്ക് മാത്രം

0
18

കുവൈത്ത് സിറ്റി : കഴിഞ്ഞ ഡിസംബർ 24ന് രാജ്യത്ത് കുത്തിവെപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചത് വെറും മുപ്പത്തി അയ്യായിരം പേർ. 4.8 ദശലക്ഷം വരുന്ന ആകെ ജനസംഖ്യയിൽ ഇതുവരെ കുത്തിവയ്പ് നൽകിയത് O.875 ശതമാനം, ആഗോള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്
ഒന്നുമല്ല. മതി ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്ത് വാക്സിനേഷൻ ഏറ്റവും പിറകിൽ നിൽക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി ലോകംമുഴുവൻ സമ്പൂർണ്ണ ശേഷിയിൽ ജനങ്ങൾക്ക് വാക്സിനേഷൻ നടത്തുമ്പോൾ കുവൈത്ത് ചിത്രത്തിൽ തന്നെ ഇല്ല. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരിൽ 70 ശതമാനം പേർ കുത്തിവെപ്പ് സ്വീകരിച്ചു.

കുവൈത്ത് ഇതുവരെ ഫൈസർ-ബയോ‌ടെക് വാക്സിൻ മാത്രമാണ് നൽകുന്നത്, കഴിഞ്ഞ ഒരു മാസത്തിൽ മൂന്ന് ബാച്ചുകൾ ലഭിച്ചു. ഡിസംബർ 23 ന് എത്തിയ ആദ്യ ബാച്ചിൽ 150,000 ഡോസുകൾ അടങ്ങിയിരുന്നു, 75,000 പേർക്ക് വാക്സിനേഷൻ നൽകാൻ ഇത് മതിയാകും. രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചുകളിൽ എത്ര ഡോസുകൾ എത്തിച്ചു എന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ രണ്ട് ലക്ഷത്തി അമ്പതിനായിരം പേരാണ് ഇതുവരെ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്