വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ, വിമാന യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

0
9

കുവൈത്ത് സിറ്റി : കുവൈത്ത് എയർപോർട്ടിലേക്ക് വരുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കുവൈത്ത് കുടുംബങ്ങളെയും പ്രായമായവരെയും വിദ്യാർത്ഥികളെയും ഒഴിവാക്കിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡി‌ജി‌സി‌എ) അറിയിച്ചു . ഇതുസംബന്ധിച്ച് അധികൃതർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. മാനുഷികമായ കാരണങ്ങളാൽ ഉടൻ തന്നെ കുവൈത്തിലേക്ക് മടങ്ങാൻ അവരെ അനുവദിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. വിമാനക്കമ്പനികളുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി നിർദ്ദിഷ്ട ഒഴിവാക്കപ്പെട്ട കേസുകൾ ആരോഗ്യ നിയന്ത്രണങ്ങളും അവയുടെ നിലവിലെ ലക്ഷ്യസ്ഥാനങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി പഠിക്കുകയും പരിഗണിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.