ബംഗ്ലാദേശ് രാഷ്ട്രപിതാവിനെ അനുസ്മരിച്ച് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്

0
8

കുവൈത്ത് സിറ്റി: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാൻ്റെ ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന “ബംഗബന്ദുവിന്റെ ജീവിതം” എന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പങ്കെടുത്തു. കുവൈത്തിലെ ബംഗ്ലാദേശ് അംബാസിഡർ മേജർ ജനറൽ ആഷിക് ഉസ്മാൻ്റെ പ്രത്യേക ക്ഷണത്തിൽ തുടർന്നാണ് ഇന്ത്യൻ അംബാസിഡർ പരിപാടിയിൽ പങ്കെടുത്തത്.

ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ് ഖാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, ചടങ്ങിൽ സംബന്ധിച്ച മഹത് വ്യക്തിത്വങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കഴിഞ്ഞ നൂറ്റാണ്ട് കണ്ട മികച്ച ലോക നേതാക്കളിൽ ഒരാളായിരുന്നു ബംഗബന്ധു ഷെയ്ഖ് മുജീബ് റഹ്മാനെന്ന് സിബി ജോർജ് അനുസ്മരിച്ചു. പേര് അർത്ഥമാക്കുന്നത് പോലെ പോലെ നിർഭയനായ നേതാവായിരുന്നു അദ്ദേഹമെന്ന് സിബി ജോർജ് പറഞ്ഞു. 2016ലെ തൻറെ ബംഗ്ലാദേശ് സന്ദർശനവേളയിൽ രാഷ്ട്രപിതാവിൻ്റെ അന്ത്യവിശ്രമസ്ഥലം സന്ദർശിക്കുവാനും ആദരം അർപ്പിക്കുവാനും തനിക്ക് ഭാഗ്യം ലഭിച്ചതായും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഇരു രാജ്യങ്ങൾക്കിടയിലെ സൗഹൃദവും ഐക്യവും മുൻകാലങ്ങളിലേക്കാളും വളരെയധികം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകിയ കുവൈത്തിലെ ബംഗ്ലാദേശ് അംബാസിഡർ ആഷിക് ഉസ്മാനും എന്നും അദ്ദേഹം ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞു.