ഭാഗിക പൊതുമാപ്പ്; കാലാവധി മാർച്ച് 2 വരെ നീട്ടി

0
20

കുവൈത്ത് സിറ്റി: കുയിലി റെസിഡൻസി നിയമലംഘകർക്ക് സമാശ്വസിക്കാം, പിഴയടച്ച് രേഖകൾ നിയമ വിധേയമാക്കാനും രാജ്യം വിടുന്നതിനുമായുള്ള സമയപരിധി ആഭ്യന്തര മന്ത്രാലയം വീണ്ടും നീട്ടിനൽകി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജനുവരിയിൽ 31 ന്അവസാനിക്കേണ്ട സമയപരിധി ഫെബ്രുവരി അവസാനം വരെ നീട്ടി നൽകിയത്. എന്നാൽ ഇപ്പോൾ അത് മാർച്ച് 2 വരെ നീട്ടി നൽകി. കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം പലർക്കും രാജ്യം വിട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ നിരീക്ഷിച്ചിരുന്നു മാനുഷിക പരിഗണനയുടെ പുറത്താണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ സർക്കാർ പ്രഖ്യാപിച്ച ഭാവിക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് കുറച്ചുപേർ മാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് നിയമലംഘകരെ എണ്ണത്തിൽ 38 ശതമാനം വർധന ഉണ്ടായതായാണ് കണക്കുകൾ നൽകുന്ന സൂചന. അതായത് 180000 ത്തോളം പേർ അനധികൃത താമസിക്കാർ ആണെന്ന് ചുരുക്കം. കുറച്ചുകാലമായി പരിശോധന ക്യാമ്പയിനുകൾ നടക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയമലംഘകർക്ക് എതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രാലയം നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിൽ ഒന്ന്, കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാനിരോധനമാണ്. സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം നിരവധി തവണ നിയമലംഘകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേവലം 2500 പേർ മാത്രമാണ് ആണ് ഫൈൻ അടച്ച് സ്റ്റാറ്റസ് നിയമവിധേയമാക്കിയത് എന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.

ആയിരക്കണക്കിന് നിയമലംഘകരാണ് ജലീബ് അൽ ഷൂയൂഖ്, ഹസവി, അംഹാര എന്നിവിടങ്ങളിൽ താമസിക്കുന്നത്. പരിശോധന കാമ്പെയ്നുകൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇല്ലാത്തതിനാൽ രാജ്യത്തെ റസിഡൻസി നിയമലംഘകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. നിയമലംഘകരുടെ എണ്ണം 130,000 ൽ നിന്ന് 180,000 ആയി ഉയർന്നു.