കുവൈത്ത് സിറ്റി: ഹോളൻ്റിൽ നിന്നുള്ള കോഴിയിറച്ചി മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അറിയിച്ചു
പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ ആണ് നടപടി.
ബ്രിട്ടണിലെ റിച്ച്മണ്ട്-എന്‍ആര്‍ ഹാവെസ് പ്രദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും സമാനകാരണങ്ങളാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം 70 ഡിഗ്രിയില്‍ സൂക്ഷിക്കുന്ന മാംസങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന് അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഏദല്‍ അല്‍ സുവൈറ്റ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള ഇറച്ചി ഇറക്കുമതിക്കുള്ള വിലക്ക് നീക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. എന്നിരുന്നാലും, സെനഗലിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള അത്തരം ഇറക്കുമതികൾക്ക് നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു