അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിട, ആലപ്പുഴ ബൈപ്പാസ് നാടിന് സ്വന്തം

0
17

ആലപ്പുഴ : അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയുടെ സ്വപ്ന പദ്ധതിയാണ് പതിറ്റാണ്ടിനുശേഷം യാഥാർഥ്യമായത്. ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമാക്കിയെ മുഖ്യമന്ത്രിയെ നിതിൻ ഗഡ്കരി അഭിനന്ദിച്ചു. കേരളം രാജ്യത്തിന് വിലപ്പെട്ട സംസ്ഥാനമാണെന്ന് ഗഡ്കരി പറഞ്ഞു. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ നീളമാണ് ദൈർഘ്യമുള്ള പാലം എന്ന ആശയം 1972 മുതൽ പ്രാവർത്തികമാക്കാൻ ശ്രമം തുടങ്ങി. തടസ്സങ്ങളിൽ തടഞ്ഞും വീണും ഏറെ കടമ്പകൾ കടന്ന് നാളൊരുപാടെടുത്താണ് ബൈപ്പാസ് പൂർണ്ണരൂപം പ്രാപിച്ചത്.

344 കോടിയാണ് ആകെ ചെലവിട്ട പദ്ധതിയിൽ കേന്ദ്രവും കേരളവും ചെലവ് തുല്യമായി പങ്കിട്ടു. മേൽപ്പാലത്തിനായി 7 കോടി റെയിൽവേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങിയത്. എന്നാൽ 85 ശതമാനം ജോലികളും പൂർത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വികസനനേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇടതുസർക്കാർ