പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കെട്ടിടത്തിൽ ആഭ്യന്തരമന്ത്രിയുടെ പരിശോധന

0
20

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കെട്ടിടം സന്ദർശിച്ച് പരിശോധന നടത്തി. ജോലിയുടെ പുരോഗതി വിലയിരുത്തുന്നതിനും അതോറിറ്റിയുടെ നേട്ടങ്ങളും ഭാവി പദ്ധതികളും അത് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും അവലോകനം ചെയ്യുന്നതിനുമായിട്ടായിരുന്നു ഇത്. ഓഡിറ്റർമാരുടെ ഹാൾ സന്ദർശിച്ച അദ്ദേഹം ജനങ്ങൾക്ക് നൽകുന്ന സേവനത്തിൻ്റെ നിലവാരം ഉറപ്പു വരുത്തി
അതോറിറ്റി ഡയറക്ടർ ജനറൽ മുസീദ് അൽ അസൂസി അദ്ദേഹത്തെ അനുഗമിച്ചു.