പൊതുമേഖലാ സ്ഥാപനങ്ങളിൽ 750 ദിനാറിൽ അധികം ശമ്പളമുള്ള ജോലികളിൽ വിദേശികൾക്ക്‌ നിയന്ത്രണം

0
25

കുവൈത്ത്‌ സിറ്റി : പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളമുള്ള തസ്തികകളിൽ സ്വദേശികൾക്ക്
സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യം.
ഹിഷാം അൽ സാലിഹ്‌ എം.പി.യാണു ഇത്‌ സംബന്ധിച്ച ബിൽ പാർലമെന്റി അവതരിപ്പിച്ചത്‌.
750 ദിനാറിൽ അധികം ശമ്പളമുള്ള ജോലികളിൽ വിദേശികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബില്ലിൽ പരാമർശിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസി നിയമനം താൽക്കാലിക അടിസ്ഥാനത്തിൽ ആവണം. ഒഴിവുകളിലേക്ക് സ്വദേശികൾ ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികൾക്ക് അവസരം നൽകാൻ പാടുള്ളൂ എന്നും ബില്ലിൽ നിഷ്കർഷിക്കുന്നു.
കുവൈത്ത് ഇതര വ്യക്തികളെ വിവാഹം കഴിച്ച സ്വദേശി സ്ത്രീകളുടെ കുട്ടികൾ, ബദൗനുകൾ,
ജി.സി.സി പൗരന്മാർ, വിദേശികൾ എന്നിങ്ങനെയാണു നിയമനത്തിനുള്ള മുൻഗണന ക്രമം നിശ്ചയിച്ചിരിക്കുന്നത്‌.
പൊതുമേഖലാസ്ഥാപനങ്ങളിലെ ജോലികൾ ദേശസാൽക്കരിക്കുന്നതിനായി സിവിൽ സർവീസ് നിയമം 15/1976 ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ട്‌ കൊണ്ട്‌ സമർപ്പിച്ച ബില്ലിലാണു ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്‌. ഇതനുസരിച്ച് സൂപ്പർവൈസറി ജോലികൾ ഒഴികെ, ജീവനക്കാരുടെ നിയമനം, പുനക്രമീകരണം, സ്ഥാനക്കയറ്റം എന്നിവ പ്രത്യേക എക്സിക്യൂട്ടീവ് സ്ഥാപനത്തിൻറെ തീരുമാനത്തെ അടിസ്ഥാനത്തിലാവണം.

.