കുവൈത്ത് സിറ്റി: കുവൈത്തിൽ 32,000 ഡ്രൈവിംഗ് ലൈസൻസുകൾ പ്രവാസികളിൽ നിന്ന് പിൻവലിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.ആവശ്യമായ വ്യവസ്ഥകൾ പാലിക്കാത്തതിനാലോ, അനധികൃതമായി സമ്പാദിച്ച ലൈസൻസുകളോ ആണ് പിൻവലിച്ചതെന്ന് മാധ്യമ വാർത്തകളിൽ പറയുന്നു.കുവൈറ്റ് പൗരന്മാരുടെ 2,400 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. കാഴ്ച പരിമിതി ഉള്ളവർ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിങ്ങനെ ഉള്ളവരുടെ ലൈസൻസുകളാണ് പിൻവലിച്ചത്, അതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.2021 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിൽ 43% കുറവുണ്ടായി.
റസിഡൻസ് അഫയേഴ്‌സ്, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, ഡിസേബിൾഡ് അതോറിറ്റി എന്നിവ ഉൾപ്പെടുന്ന മറ്റ് സർക്കാർ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിൽ വകുപ്പ് കർശന നിലപാട് സ്വീകരിക്കുന്നതായി’ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ കേണൽ നവാഫ് അൽ-ഹയ്യാൻ പറഞ്ഞു.