നടുറോട്ടിൽ തമ്മിലടി – അസഭ്യവർഷം, കുവൈത്ത് സ്വദേശിയും യുവതിയും അറസ്റ്റിൽ

0
28

കുവൈത്ത് സിറ്റി : നടു റോട്ടിൽ തമ്മിൽ വഴക്കിടുകയും തുടർന്ന് പ്രദേശത്ത് കടുത്ത ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസിൽ കുവൈത്ത് സ്വദേശിയെയും ജോർദാനിയൻ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സാൽമിയ പ്രദേശത്തെ ഒരു കവലയിൽ ആയിരുന്നു സംഭവം.

പ്രദേശത്തെ റോഡിൽ ഒരു വാഹനം മൂലം ഗതാഗത തടസ്സവും, കടുത്ത തിരക്കും ഉണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പട്രോളിംഗ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്. പരസ്യമായി റോഡിൽ പരസ്പരം അധിക്ഷേപിക്കുന്ന രണ്ടുപേരെയാണ് പെട്രോളിംഗ് സംഘം അവിടെ കണ്ടത്. തുടർന്ന് ഇരുവരെയും പിടികൂടി പട്രോളിംഗ് കാറിൽ കയറ്റുകയായിരുന്നു.