കുവൈത്ത് വിമാനത്താവളം വീണ്ടും അടച്ചിടാൻ ആലോചന ; നിർണായക യോഗം വ്യാഴാഴ്ച

0
29

കുവൈത്ത്‌ സിറ്റി : കുവൈത്ത് വിമാനത്താവളം വീണ്ടും അടച്ചിടാൻ ആലോചന. കൊറോണ  വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണിത് . ഇതുസംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി വ്യാഴാഴ്ച്ച്ച നിർണായക യോഗം ചേരും, ആരോഗ്യ മന്ത്രാലയ, സിവിൽ വ്യോമയാന അധികൃതരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വിമാനത്താവളം  അടച്ചിട്ട ണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഈ യോഗത്തിൽ നിർണായക  തീരുമാനമെടുക്കുമെന്ന് എന്ന്  ഔദ്യോഗികവൃത്തങ്ങളെ  ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം ആശങ്കാ ജനകമാണെന്ന നിലപാടിലാണ് അധികൃതർ   . ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഒത്തു ചേരലുകളും മറ്റു പരിപാടികളും നടത്തുന്നതും വൈറസ്‌ വ്യാപനത്തിനു കാരണമായിട്ടുണ്ട്‌ എന്നാണ് നിരീക്ഷണം .  ജനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിൽ ലോക്ക്‌ ഡൗൺ അടക്കമുള്ള കർശ്ശന നടപടികളിലേക്ക്‌ വീണ്ടും പോയേക്കും എന്ന സൂചനയും അധികൃതർ നൽകുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു.

വിദേശത്ത്‌ നിന്നും നെഗറ്റീവ് പിസിആർ പരിശോധന ഫലവുമായി രാജ്യത്ത് എത്തുന്ന യാത്രക്കാരിൽ പലരും വിമാനതാവളത്തിൽ വെച്ച്‌ നടത്തുന്ന പരിശോധനയിൽ വൈറസ്‌ ബാധ കണ്ടെത്തുന്ന  സംഭവങ്ങളും കൂടിവരികയാണ്. ഈ വിഷയങ്ങളും പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചചെയ്യും.