എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.

0
21

കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടോസ് നേടിയ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 55 പന്തില്‍ 67 റണ്‍സ് എടുത്ത രാഹുൽ മുരളി ആണ് ഫൈനലിലെ താരം. 165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ എലൈറ്റ് സ്പോർട്ടിങ് ക്ലബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ മികച്ച താരമായി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് താരം റെനിൽ രാജിനെയും മികച്ച ബാറ്റ്സ്മാനായി ലയൺസ്‌ ക്രിക്കറ്റ് ക്ലബ് താരം സന്ദീപ് പട്ടേലിനെയും മികച്ച ബൗളർ ആയി ലയൺസ്‌ ക്രിക്കറ്റ് ക്ലബ് താരം ചിത്തരഞ്ജൻ നരഹരിയേയും തിരഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ നൈബു എം സി, ഷമീർ സി കെ, അർഷാദ് ഹംസ, ടോണി തോമസ്, വിശാൽ പട്ടാടിയ, വിനീത് വിജയൻ എന്നിവർ പങ്കെടുത്തു.