സഹോദരിയുടെ കാമുകൻ എന്ന് സംശയം; കുവൈത്ത് സ്വദേശി യുവാവിനെ വെടിവെച്ചുകൊന്നു

0
50

കുവൈത്ത് സിറ്റി: അൽ ജഹ്റയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സൗദി സ്വദേശിയായ  യുവാവാണ് കൊല്ലപ്പെട്ടത്. മയക്ക് മരുന്ന് ലഹരിയിലായിരുന്ന പ്രതി തൻ്റെ  സഹോദരി സൗദി സ്വദേശിക്കൊപ്പം  കാറിനുള്ളിൽ ഉണ്ടെന്ന് സംശയിച്ച്  യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം സൗദി സ്വദേശിയും അയാളുടെ ഭാര്യയും ആയിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. തലയ്ക്ക് വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.