മക്കളെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ ജയിലിൽ മരിച്ചു

0
17

മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ശിക്ഷ നടപ്പാക്കുന്നതിന് മുൻപായി  ജയിലിൽ വെച്ച് മരിച്ചതായി ഈജിപ്തിലെ  പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .

രണ്ട് ഭാര്യമാരുടെ സഹായത്തോടുകൂടി ആയിരുന്നു ഇയാൾ ഹീന കൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.മരിച്ച മൂന്ന് കുട്ടികളിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. കുട്ടികളെ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇമാൻ, ഹല, അഹമ്മദ് എന്നിവർക്ക് കഴിഞ്ഞ ഫെബ്രുവരി 28 ന് കെയ്‌റോ ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.