ജാബർ പാലത്തിൽ സൈക്ലിങ്ങിന് ആഭ്യന്തരമന്ത്രാലയം നിശ്ചയിച്ച സമയം അനുയോജ്യമല്ലെന്ന് അഭിപ്രായം

0
26

കുവൈത്ത് സിറ്റി:  വെള്ളിയാഴ്ചകളിൽ രാവിലെ 7 മണിക്കും’10 മണിക്കും ഇടയിലുള്ള സമയമാണ് ജാബർ ബ്രിഡ്ജിൽ സൈക്കിൾ യാത്രക്കാർക്ക് പരിശീലിക്കാൻ നല്ലത് എന്ന നിലപാടാണ് കുവൈത്ത് ആരോഗ്യ ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവച്ചത്, എന്നാൽ തങ്ങൾക്ക് ഇത് അസൗകര്യമാണെന്ന് സൈക്കിൾ യാത്രക്കാർ പ്രതികരിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഈ സമയത്ത് പാലം അടച്ചിടുന്നതിനെതിരെ കർഷകരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉൽപന്നങ്ങൾ കൊണ്ടുപോകാൻ ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ഈ സമയത്ത്  പാലം അടച്ചിടുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് കർഷകർ വ്യക്തമാക്കിയത്.