ഹജ്ജ് തീർഥാടകർ കുവൈത്തിൽ തിരിച്ചെത്തി മൂന്ന് ദിവസത്തിനകം പിസിആർ ടെസ്റ്റ് നടത്തണം

0
28

കുവൈത്ത് സിറ്റി: ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തുന്ന തീർഥാടകർ മൂന്ന് ദിവസത്തിനകം പിസിആർ ടെസ്റ്റ് നടത്തണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ജാബർ പാലത്തിലും ജാബർ അൽ അഹമ്മദ് ആശുപത്രിയിലുമുള്ള പരിശോധന കേന്ദ്രങ്ങൾ വൈകിട്ട് അഞ്ചുമണി മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്നതായിരിക്കും. തീർഥാടകരുടെ പിസിആർ ടെസ്റ്റുകളുടെ ഫോളോ-അപ്പ് ഫലങ്ങൾ ഇമ്മ്യൂൺ ആപ്പിൽ പ്രദർശിപ്പിക്കും.