അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി

0
22

ആലപ്പുഴ :വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ 15 വയസുകാരൻ അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി സജയ് ദത്ത് കീഴടങ്ങി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ സജയ് ദത്ത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്

 

രാവിലെയാണ് സജയ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിൽ ചെന്ന് താൻ അഭിമന്യു കേസിൽ പ്രതിയാണെന്ന് സജയ് പറയുകയായിരുന്നു.

കേസില്‍ സജയ് ദത്തിനെകൂടാതെ മറ്റ് നാല് പ്രതികള്‍കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്.  കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബി ജെ പിയും ആര്‍ എസ് എസും പറയുന്നത്. എന്നാല്‍ സജയ് ദത്ത് ആര്‍ എസ് എസ് ശാഖയില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു