കുവൈത്ത് സിറ്റി : കുവൈത്തിലെ പൗരന്മാരും പ്രവാസികളും കർഫ്യൂ നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ഫർവാനിയ ഗവർണർ ഷെയ്ഖ് മിഷാൽ അൽ ജാബെർ അഭ്യർത്ഥിച്ചു. ഗവർണറേറ്റിലെ നിരവധി മേഖലകളിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു എന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല സഫയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം പരിശോധനയിൽ പങ്കെടുത്തു.
പര്യടനത്തിനിടെ ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗിനെ ഷെയ്ഖ് മിഷാൽ അൽ ജാബർ സന്ദർശിച്ചു. പുതിയ കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള പ്രവർത്തന സംവിധാനത്തെക്കുറിച്ചും, കർഫ്യു സമയം പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സമർപ്പണത്തോടെ യുള്ള പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും കർഫ്യൂ സമയം പാലിക്കാനും പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു.