സിവിൽ ഐഡിയിൽ വ്യക്തികളുടെ തൊഴിൽ രേഖപ്പെടുത്തുന്നത് നിരോധിച്ചു

0
16

കുവൈത്ത് സിറ്റി കുവൈത്തിൽ സിവിൽ ഐഡിയിൽ വ്യക്തികളുടെ തൊഴിൽ രേഖപ്പെടുത്തുന്നത് നിരോധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജനറൽ ഡയറക്ടർ മുസീദ് അൽ അസൂസിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.ഡിസംബർ ഒൻപതിന് പുറപ്പെടുവിച്ച കോടതിയുടെ വിധി നടപ്പാക്കുന്നതിന് നിയമകാര്യ വകുപ്പ് സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് അൽ അസൂസിയുടെ തീരുമാനം.2021 മാർച്ച് 31 മുതൽ ഇത് നടപ്പിലാക്കും.