റിയാദ്: സൗദിയിൽ പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് വരുന്നതിനുള്ള വിസ സ്വന്തമായി എടുക്കാം . തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് നേരിട്ട്ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ആപ്പ് വഴി എക്‌സിറ്റ്-റീ എന്‍ട്രി വിസയും ഫൈനല്‍ എക്‌സിറ്റ് വിസയും ഓൺലൈനായി എടുക്കാം. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിത്തുടങ്ങിയതായി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു . അപേക്ഷ നല്‍കി 10 ദിവസം കഴിഞ്ഞാല്‍ വിസ ലഭിക്കാന്‍ ജീവനക്കാരന് അര്‍ഹതയുണ്ടായിരിക്കും. പതിനൊന്നാം ദിവസം തൊട്ടുള്ള അഞ്ച് ദിവസത്തിനുള്ളില്‍ വിസ എടുത്തിരിക്കണം. അല്ലാത്തപക്ഷം അപേക്ഷയുടെ കാലാവധി തീരും
- ജീവനക്കാരനെതിരേ ഒളിച്ചോടിയതിനോ, മറ്റ് നിയമലംഘനങ്ങള്‍ക്കോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ പാടില്ല.
- ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള മുഴുവന്‍ പിഴയും അടച്ചുതീര്‍ത്തിരിക്കണ
- . വിസ അപേക്ഷ നല്‍കുമ്പോള്‍ ജീവനക്കാരന്‍ സൗദിയിലുണ്ടാവണം.
- അതോടൊപ്പം അപേക്ഷാ സമയത്ത് സാധുവായ റസിഡന്‍സി പെര്‍മിറ്റ് (ഇഖാമ), പാസ്‌പോര്‍ട്ട് എന്നിവ കൈവശമുണ്ടായിരിക്കണം.
- നാട്ടില്‍ പോയി തിരികെ വരുന്നതിനുള്ള വിസയാണെങ്കില്‍ ഇഖാമയ്ക്ക് മൂന്ന് മാസത്തെ കാലാവധി ബാക്കിയുണ്ടായിരിക്കണം.
- വിസ എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണം.
- നിശ്ചിത സമയത്തിനകത്ത് സൗദിയിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന കരാര്‍ ലംഘനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കായിരിക്കും.
- വിസയ്ക്കുള്ള ഫീസ് തൊഴിലാളിയാണ് അടക്കേണ്ടത്.
- സ്വകാര്യ ഡ്രൈവര്‍, ഹോം ഗാര്‍ഡ്, വീട്ടുവേലക്കാര്‍, ആട്ടിടയന്‍, കര്‍ഷകന്‍, തോട്ടം നനക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ ഒഴികെയുള്ള പ്രവാസികള്‍ക്കായിരിക്കും ഇതിന് അവസരം