മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

0
27

മൂന്ന് മലയാളികൾഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.അൽഖോറിൽ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.മരിച്ച മലയാളികൾ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളാണ്.  റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34),ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ  പ്രവീൺകുമാർ ശങ്കർ (38) ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33)യും അപകടത്തില് കൊല്ലപ്പെട്ടു. റോഷിൻ ജോൺ ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അൽഖോറിലെ ഫ്ളെ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് പാലത്തിൽ നിന്ന് താഴെ പതിക്കുകയായിരുന്നൂ.