അപകടത്തിൽപ്പെട്ട ഇരയ്ക്ക് നഷ്ടപരിഹാരവും ആജീവനാന്ത ശമ്പളവും വിധിച്ച് കോടതി

0
19

കുവൈത്ത്  സിറ്റി : കുവൈത്തിൽ സ്വദേശി യുവതി  വാഹനാപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ കേസിൽ ഇരയ്ക്ക് അനുകൂലമായി കോടതി വിധി .   ഇവർക്ക്  116,000 ഡോളർ നഷ്ടപരിഹാരം നൽകാനും, പ്രതിമാസം  500 ദിനാർ ശമ്പളവും 200 ദിനാർ  നഴ്സിംഗ് പരിചരണത്തിനായി  നൽകാനും കോടതി ഉത്തരവിട്ടു. ഒരു ഇൻഷുറൻസ് കമ്പനിയുടെ നിയമ വിഭാഗംം ഉദ്യോഗസ്ഥനെതിരെ ആയിരുന്നുു കേസ്.   അഭിഭാഷകൻ അലി അൽ-വാവൻ മുഖേനയാണ് ഇരയായ യുവതിയുടെ കുടുംബംം കോടതിയെ സമീപിച്ചത്.