കുവൈത്ത് സിറ്റി : അബു ഫാത്തിറ ഏരിയയിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരനെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയായ സ്വദേശി സ്ഥിരം കുറ്റവാളിയെന്ന് പ്രാദേശിക മാധ്യമങ്ങൾ. നേരത്തെയും ഇയാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു മാസം മുൻപാണ് ജയിലിൽ നിന്ന് പുറത്തുവന്നത് എന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. പണം നൽകാതെ പലപ്പോഴായി പലരിൽ നിന്നും ഇയാൾ സാധനങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇരയെ കബളിപ്പിക്കാനും ഇലക്ട്രിക് സ്‌കൂട്ടർ തട്ടിയെടുക്കാനും ശ്രമിച്ചതായി പ്രതി സമ്മതിച്ചു. പണം ലഭിക്കണമെന്ന് ഇര നിർബന്ധം തുടർന്നതോടെ ഭയപ്പെടുത്തി അവിടെ നിന്നും പറഞ്ഞയ്ക്കുന്നതിനായി പ്രതി ആക്രമണം ആരംഭിക്കുകയായിരുന്നു.
Home Middle East Kuwait കുവൈത്തിൽ ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരനെ കൊന്ന കേസിലെപ്രതി സ്ഥിരം കുറ്റവാളി