തൃശ്ശൂർ: കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രദർശനത്തിനായി എത്തിയത്. ക്ഷേത്ര കോമ്പൗണ്ടിന് അകത്ത് നടയ്ക്ക് മുൻവശത്തേക്കായി മോഹന്‍ലാലിന്റെ കാര്‍ കൊണ്ടുവരാന്‍ ഗേറ്റ് തുറന്ന് കൊടുത്ത ജീവനക്കാർക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മോഹന്‍ലാലിന്റെ മാത്രം കാര്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്താണെന്ന് വിശദമാക്കണമെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് അയച്ച നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്.മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി.
മൂന്നു ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഗേറ്റ് തുറന്ന്‌കൊടുത്തതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. .